Post Category
താല്‍ക്കാലിക നിയമനം: അഭിമുഖം 29 ന്
ചിറ്റൂര്‍ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍,ട്രേഡ്സ്മാന്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. ട്രേഡ്സ്മാന്‍ തസ്തികയില്‍ ഐടിഐ/കെജിസിഇ/ ടിഎച്ച്എസ്എല്‍സി എന്നിവയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 29ന് രാവിലെ 10 ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04923 222174, 9400006486
date
- Log in to post comments