Post Category
പോഷക മാസാചരണം: ബോധവല്‍ക്കരണ പരിപാടി ഇന്ന്
പോഷക മാസാചരണത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ബോധവല്‍ക്കരണ പരിപാടി ഇന്ന്(സെപ്റ്റംബര്‍ 25) രാവിലെ 10 ന് പറളി ഗ്രാമ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ നടക്കും. പാലക്കാട് ഐ.സി.ഡി.എസ്. പ്രോജക്ട്, ജില്ലാ ലീഡ് ബാങ്ക് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍, പ്രദര്‍ശനം, ആധാര്‍ പുതുക്കല്‍ ക്യാമ്പ്, മത്സരങ്ങള്‍, കലാ പരിപാടികള്‍ തുടങ്ങിയവ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടക്കും.
പോഷകാഹാരം, ശുചിത്വം, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, പോക്സോ നിയമവും സ്ത്രീ സുരക്ഷയും തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.
date
- Log in to post comments