Post Category
അസാപ് കേരളയില്‍ ട്രെയിനര്‍ നിയമനം
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ട്രെയിനര്‍മാരെ നിയമിക്കും. പത്തനംതിട്ടയിലെ തിരുവല്ല കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സെപ്റ്റംബര്‍ 27 ന് നടത്തുന്ന തൊഴില്‍മേള മുഖേനയാണ് നിയമനം. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബി.ഇ/ ബി.ടെക്. ബന്ധപ്പെട്ട വിഷയത്തിലുള്ള എം.ടെക് അഭികാമ്യം. കുറഞ്ഞത് മൂന്നുവര്‍ഷം ബന്ധപ്പെട്ട മേഖലയിലുള്ള പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഫോണ്‍: 9495999688, 9496085912.
date
- Log in to post comments