Skip to main content

തോളൂർ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം

തോളൂർ ഗ്രാമപഞ്ചായത്ത് മുട്ടക്കോഴി വിതരണം നടത്തി. മുട്ടക്കോഴി വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ വകയിരുത്തി 332 പേർക്കാണ് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നത്. 50 രൂപ ഗുണഭോക്തൃ വിഹിതം അടച്ചവർക്ക് പ്രതിരോധ മരുന്ന് സഹിതം അഞ്ച് ഗ്രാമശ്രീ കോഴികളെ നൽകുന്നതാണ് പദ്ധതി. മുട്ടയുടെ ലഭ്യത വർദ്ധിപ്പിക്കാനും വീട്ടമ്മമാർക്ക് വരുമാന മാർഗ്ഗം ഉണ്ടാക്കാനും സഹായിക്കുക എന്നതാണ്  പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. വെറ്റിനറി ഡോക്ടർ എം. രമ്യ, ജനപ്രതിനിധികളായ സരസമ്മ സുബ്രഹ്മണ്യൻ, കെ.ജി പോൾസൺ, ഷീന തോമസ്, സുധ ചന്ദ്രൻ, സീന സാജൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ പി. എൻ അനിൽ തുടങ്ങിയവർ സംസാരിച്ചു.

 

date