ശുചിതോത്സവം: സ്വച്ഛത ഹി സേവ രൂപത്തിൽ അണിനിരന്ന് വിദ്യാർത്ഥികൾ
സ്വച്ഛത ഹി സേവ പദ്ധതിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ടു വരെ നടക്കുന്ന ശുചിതോത്സവത്തിൻ്റെ പ്രചാരണാർത്ഥം തൃശ്ശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് സ്കൂളിലെ വിദ്യാർഥികൾ സ്വച്ഛത ഹി സേവ (എസ് എച്ച് എസ്) എന്ന രൂപത്തിൽ അണിനിരന്നു. വൃത്തി, പരിസര ശുചിത്വം, എന്നിവയുടെ പ്രാധാന്യം ഉൾക്കൊണ്ടാണ് വിദ്യാർത്ഥികൾ "സ്വച്ഛത ഹി സേവ" എന്നതിൻ്റെ ഇംഗ്ലീഷ് ചുരുക്ക രൂപമായ എസ് എച്ച് എസ് എന്ന രീതിയിൽ അണിനിരന്നത്. തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗവും തൃശൂർ ശുചിത്വ മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ വി.എച്ച്.എസ്.ഇ.വിഭാഗം പ്രിൻസിപ്പൽ അനിത കെ. കെ, ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപിക ബിന്ദു കെ.പി. എന്നിവർ ചേർന്ന് മാലിന്യമുക്ത ഭാരത സന്ദേശം നൽകി. സ്കൂൾ ലീഡർ അരുണിമ.പി വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ ഏറ്റുചൊല്ലി.
- Log in to post comments