Post Category
വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു
തൃശ്ശൂർ ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ കാർ ലഭ്യമാക്കുന്നതിന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ നോട്ടീസും ഫോമിന്റെ മാതൃകയും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കാര്യാലയത്തിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിബന്ധനകൾക്ക് വിധേയമായി വാടക വ്യവസ്ഥയിൽ വാഹനം നൽകുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ തയ്യാറാക്കിയ ക്വട്ടേഷനുകൾ തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ കാര്യാലയത്തിൽ ഒക്ടോബർ എട്ടിന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2990134,9633940182,9446043808.
date
- Log in to post comments