പാലക്കടവ് പാലത്തിന് സാങ്കേതികാനുമതി
പുതുക്കാട് നിയോജക മണ്ഡലത്തിലെ നെന്മണിക്കര, വല്ലച്ചിറ എന്നീ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലക്കടവ് പാലത്തിൻ്റെ പുനർനിർമ്മണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി കെ. കെ രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. 7.24 കോടി രൂപയുടെ എസ്റ്റിമേറ്റിനുള്ള അനുമതിയാണ് ലഭിച്ചത്. പാലത്തിൻ്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു വരുന്നതായും എം.എൽ.എ അറിയിച്ചു. പുതുക്കാട്-ഊരകം റോഡിൽ മണലിപ്പുഴയുടെ കുറുകെയാണ്
പാലക്കടവ് പാലം സ്ഥിതി ചെയ്യുന്നത്.
പ്രളയത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളിലെ പാലങ്ങൾ പുനർനിർമ്മിക്കുന്നതിന് വേണ്ടിയുള്ള പൊതുമരാമത്ത് വകുപ്പിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം വീണ്ടും നിർമ്മിക്കാൻ ഒരുങ്ങുന്നത്. പാലത്തിൻ്റെ പുനർ നിർമ്മാണത്തിന് വേണ്ടി 2019-20 പൊതു ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണ് പാലക്കടവ് പാലം ഇപ്പൊൾ പുനർനിർമ്മിക്കുന്നത്. ആറ് മാസം മുതൽ ഒരു വർഷം വരെയാണ് പദ്ധതി നടപ്പാക്കാനായി കാലാവധി നൽകിയിരിക്കുന്നത്.
- Log in to post comments