തുരുത്തി പതിക്കാല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശിലസ്ഥാപനം നിര്‍വഹിച്ചു
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ പതിക്കാലില്‍ പുതുതായി നിര്‍മ്മിക്കുന്ന തുരുത്തി പതിക്കാല്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ശില സ്ഥാപനം എം.രാജഗോപാലന്‍എംഎല്‍എ നിര്‍വഹിച്ചു. ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം 55 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. പുതുതായി നിര്‍മ്മിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ കണ്‍സള്‍ട്ടേഷന്‍ റൂം, കാത്തിരിപ്പ് സ്ഥലം, ലാബ് സൗകര്യം, ഇമ്മ്യൂണൈസേഷന്‍ റൂം, മുലയൂട്ടുന്നതിനുള്ള റൂം, ഓഫീസ് എന്നിവ സജ്ജീകരിക്കും. ജനകീയ ആരോഗ്യ കേന്ദ്രം പൂര്‍ണ്ണസജ്ജമാകുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ്, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് എന്നിവരുടെ സേവനവും ലഭ്യമാകും. അതിലൂടെ പ്രാഥമികാരോഗ്യ പരിരക്ഷയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഈ കേന്ദ്രത്തിലൂടെ നടപ്പിലാക്കും. 2026 ഫെബ്രുവരി മാസത്തിനകം പ്രവര്‍ത്തി പൂര്‍ത്തിയാക്കും. ചടങ്ങില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി രാഘവന്‍, ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷ കെ.രമണി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.പത്മിനി, ദേശീയ ആരോഗ്യ ദൗത്യം എന്‍ജിനീയര്‍ നിതിന്‍ കുമാര്‍ കെ.വി എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍ സ്വാഗതവും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് പ്രസീത നന്ദിയും പറഞ്ഞു.
- Log in to post comments