Skip to main content

ജില്ലാ ക്ഷീരസംഗമം - സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു

 

 

തൃശ്ശൂർ ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് വെള്ളാങ്ങല്ലൂർ ഫെഡറൽ ബാങ്ക് പരിസരത്തു നിന്ന് വെള്ളാങ്ങല്ലൂർ പി സി കെ ഓഡിറ്റോറിയം വരെ ക്ഷീര തരംഗം സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധ ദിലീപ് ഫ്ലാഗ് ഓഫ് ചെയ്തു.  

 

 

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന അനിൽകുമാർ, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി, വൈസ് പ്രസിഡൻറ് ഫാത്തിമ ഫസ്‌ന, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിയോ ഡേവിസ്, മെമ്പർ ബിജു പോൾ , തൃശ്ശൂർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, ടെക്നിക്കൽ അസിസ്റ്റൻറ് ശാലിനി സി ഗുണനിയന്ത്രണ ഓഫീസർ രാധിക പി എം.,

വെള്ളാങ്ങല്ലൂർ ബ്ലോക്കിലെ വിവിധ ക്ഷീര സംഘങ്ങളിലെ കർഷകർ , തൃശൂർ ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ, , ക്ഷീര സംഘങ്ങളിലെ പ്രസിഡൻ്റുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവർ ഘോഷയാത്ര നയിച്ചു.

 

തുടർന്ന് വെള്ളാങ്ങല്ലൂർ പിസികെ ഓഡിറ്റോറിയത്തിൽ ക്ഷീര സംഗമത്തിന് തുടക്കം കുറിച്ചു കൊണ്ട് വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി യുടെ അധ്യക്ഷതയിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുധ ദിലീപ് പതാക ഉയർത്തി. വെള്ളാങ്ങല്ലൂർ ക്ഷീര സഹകരണ സംഘം പ്രസിഡൻറ് ടി എ ഹുസൈൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. കേരളഫീഡ്സ് ചെയർമാൻ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക് വൈസ്പ്രസിഡൻ്റ് ഉണ്ണിക്കൃഷ്ണൻ കുറ്റി പറമ്പിൽ, കെ സി എം എം എഫ് പ്രതിനിധി ടി എൻ സത്യൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. തൃശ്ശൂർ ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.

date