ഐകൃദ്യാര്‍ഢ്യ പക്ഷാചരണം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കാഞ്ഞങ്ങാട്ട് നിര്‍വഹിക്കും
വിദ്യാഭ്യാസ-ആരോഗ്യ- തൊഴില്‍ പരിപാടികള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കി ഈ വര്‍ഷത്തെ സാമൂഹൃ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒക്ടോബര്‍ രണ്ട് മുതല്‍ 15 വരെ നടത്തും. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് പട്ടിക വിഭാഗ - പിന്നാക്ക വികസന വകുപ്പാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മഹാത്മ ഗാന്ധി - ശ്രീ നാരായണഗുരു സമാഗമത്തിന്റെ നൂറാം വാര്‍ഷിക അനുസ്മരണവും ഇത്തവണത്തെ ഐക്യദാര്‍ഢ്യ പക്ഷാചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പട്ടികജാതി -പട്ടികവര്‍ഗ - പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. 'കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും' എന്നതാണ് ഈ വര്‍ഷത്തെ ഐകൃദ്യാര്‍ഢ്യ സന്ദേശം. സമൂഹത്തിന്റെ പൊതുധാരയിലേക്ക് പട്ടിക ജനവിഭാഗങ്ങളെ നയിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പക്ഷാചരണത്തിലൂടെ നടത്തുന്നത്. പക്ഷാചരണത്തിന്റെ 'സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് പകല്‍ 12ന് കാസര്‍കോട് കാഞ്ഞങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന തല സമാപനം 15ന് തിരുവനന്തപുരം ആര്യനാട് നടത്തും. പക്ഷാചരണ പരിപാടികള്‍ കൂടുതല്‍ ജനകീയവല്‍ക്കരിച്ച് ഓരോ നിയോജക മണ്ഡലത്തിലും പഞ്ചായത്തുകളിലും സംഘടിപ്പിക്കാനാണ് തീരുമാനം. രണ്ടാഴ്ചത്തെ ഓരോ ദിവസവും പ്രത്യേക വിഷയത്തെ അധികരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുക.
ഒക്ടോബര്‍ രണ്ടിന് ശുചിത്വം, മൂന്നിന് ലഹരി വിരുദ്ധ പ്രചാരണങ്ങള്‍, നാലിന് ആരോഗ്യം, അഞ്ചിന് വിദ്യാഭ്യാസം, ആറിന് ആവാസ ദിനം, ഏഴിന് തൊഴില്‍ കാമ്പയിന്‍, എട്ടിന് തൊഴിലുറപ്പ്, ഒന്‍പതിന് ഗാന്ധി - ശ്രീനാരായണഗുരു സമാഗമത്തിന്റെ നൂറാം വാര്‍ഷികം, 10ന് വനാവകാശം, 11ന് അതിക്രമം തടയല്‍, 12ന് ഐശ്വര്യ ഗ്രാമവികസന പദ്ധതി ആരംഭം, 13ന് ദുരന്ത സാധ്യതാ വിഷയങ്ങള്‍, 14ന് ഹോസ്റ്റലുകളിലെ സോഷ്യല്‍ ഓഡിറ്റ് എന്നിങ്ങനെയാണ് ഓരോ ദിവസത്തെയും വിഷയങ്ങള്‍. പട്ടിക വിഭാഗ ഓഫീസുകള്‍ക്കു കീഴിലുള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാകും പരിപാടികള്‍.
15,000 സേഫ് വീടുകള്‍ പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം, 5000 പട്ടിക വിഭാഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പിക്കല്‍, ജീവിതശൈലി രോഗ നിര്‍ണയ ക്യാമ്പുകള്‍, ചെറുകിട സംരംഭകര്‍ക്കുള്ള ടോപ് അപ്പ് ലോണ്‍ സമൃദ്ധി കേരളം പദ്ധതിയുടെ വായ്പാ വിതരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തുമെന്ന് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു.
മാലിന്യ മുക്ത നവകേരളം; ദേലംപാടിയില്‍ ഖര-ദ്രവ-മാലിന്യ സംസ്‌കരണ പരിശീലന പരിപാടിയും ബൊക്കാഷി ബക്കറ്റ് വിതരണവും നടന്നു
മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ജൈവ മാലിന്യസംസ്‌ക്കരണ ഉപാധി ബോക്കാക്ഷി ബക്കറ്റ് വിതരണവും ദ്രവമാലിന്യ സംസ്‌ക്കരണ ബോധവല്‍ക്കരണ ഉദ്ഘാടനവും നടന്നു. ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എ.പി ഉഷ ഉദ്ഘാടനം ചെയ്തു. മാലിന്യം മുക്തം നവകേരളം റിസോഴ്‌സ് പേഴ്‌സണ്‍ ലോഹിതാക്ഷന്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. വാര്‍ഡ് മെമ്പര്‍ പ്രമിള സി.നായ്ക്ക് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ വെങ്കിട്ടരമണ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സതീഷ എന്നിവര്‍ സംസാരിച്ചു. വി.ഇ.ഒ രഞ്ജിത് സ്വാഗതവും മഹാലക്ഷ്മി നന്ദിയും പറഞ്ഞു. മുന്നൂറ്റി ഇരുപതോളം വരുന്ന ഗുണഭോക്താക്കള്‍ക്കാണ് ബൊക്കക്ഷി ബക്കറ്റ് വിതരണം ചെയ്തത്.
- Log in to post comments