Skip to main content

ജോബ് ഡ്രൈവ് ഇന്ന്

 

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകള്‍ നികത്തുന്നതിനായി ജില്ലാ എപ്ലോയ്മെന്റ് എക്സ്‌ചേഞ്ച്/  എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് ഇന്ന് (സെപ്റ്റംബര്‍ 27) നടക്കും. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ചാണ് ജോബ് ഡ്രൈവ് നടക്കുക.  വിവിധ സ്ഥാപനങ്ങളിലായി പ്രൊഡക്ഷന്‍ വിഭാഗം- ട്രെയിനി, ഹെല്‍പ്പര്‍, ഡെലിവറി എക്സിക്യൂട്ടീവ്, ഇന്‍വസ്റ്റ്മെന്റ് മാനേജര്‍, ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, സെയില്‍സ് എന്നീ ഒഴിവുകളാണ് നിലവിലുള്ളത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ഇ, ബി.ടെക് യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായി 300 രൂപയുമായി എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീത്, ബയോഡേറ്റ കോപ്പിയുമായി എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505435, 2505204

date