ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു
ശുചിത്വോത്സവത്തിന്റെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയില്‍ വരുന്ന എല്ലാ സ്‌കൂളുകളിലെയും ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചത്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ 16 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഭാരത് മാത എച്ച്.എസ്.എസ് ലെ എസ്. അഷികയ്ക്ക് ഒന്നാം സ്ഥാനവും ഭാരത് മാത എച്ച്.എസ്.എസ് ലെ അദിത്ത് കൃഷ്ണ ചോലയിലിന് രണ്ടാം സ്ഥാനവും ലഭിച്ചു. പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മലമ്പുഴ ബ്ലോക്ക് ഓഫീസ് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കാഞ്ചന, ക്ലീന്‍ കേരള കമ്പനി സെക്ടര്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി. സഹദേവന്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.എ ഷോബിത എന്നിവര്‍ പങ്കെടുത്തു.
- Log in to post comments