Skip to main content

സ്വച്ഛതാ ഹി സേവ 2025: സിവില്‍ സ്റ്റേഷന്‍ ശുചീകരണം നടത്തി

സ്വച്ഛതാ ഹി സേവ- ശുചിത്വോത്സവം  ഏക്  ദിന്‍, ഏക് ഖണ്ഡ, ഏക് സാത്ത്  ക്യാമ്പയ്നിന്റെ ഭാഗമായി പാലക്കാട് സിവില്‍ സ്റ്റേഷനിലെ ഓഫീസുകളിലും പരിസരങ്ങളിലും  ശുചീകരണം സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും   പാലക്കാട് നഗരസഭയുടെയും നേതൃത്വത്തില്‍ നടന്ന ശുചീകരണം അസി. കലക്ടര്‍ രവി മീണ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. വരുണ്‍ അധ്യക്ഷത വഹിച്ചു.വിദ്യാര്‍ഥികള്‍, സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളിലെ ജീവനക്കാര്‍, നഗരസഭ  ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ശുചീകരണത്തില്‍ പങ്കെടുത്തു.ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യം നഗരസഭക്കു കൈമാറി. പാലക്കാട് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പി മണി പ്രസാദ്, നഗരസഭ ആരോഗ്യ വിഭാഗം സീനിയര്‍ പബ്ബിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജീഷ് സ്റ്റീഫന്‍, ശുചിത്വ മിഷന്‍ പ്രൊഗ്രാം ഓഫീസര്‍ എ. ഷരീഫ്, ടെക്നിക്കല്‍ കണ്‍സട്ടന്റ് ഹാറൂന്‍ അലി, അസി. കോര്‍ഡിനേറ്റര്‍ ജെ. ശ്രാവണ്‍, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സിദ്ധീഖ്, സൂരജ് എന്നിവര്‍ പങ്കെടുത്തു.

date