ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് നടത്തി
ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി ജീവിതശൈലി രോഗ നിര്‍ണ്ണയ ചികിത്സാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ക്യാമ്പിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ലാ കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആഗ്‌നസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഐടി വിഭാഗം സീനിയര്‍ ഡയറക്ടര്‍ പി സുരേഷ് കുമാര്‍, പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പി ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തിരക്കിട്ട ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഉതകുന്ന യോഗ അറ്റ് ചെയര്‍ പരിശീലനവും ക്യാമ്പിന്റെ ഭാഗമായി നടന്നു. യോഗ ക്യാമ്പിന് ഒറ്റപ്പാലം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ യോഗ ആന്‍ഡ് പ്രകൃതി ചികിത്സാ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ. അഞ്ജു പി. എ നേതൃത്വം നല്‍കി. പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എഡിസണ്‍ സ്വാഗതവും ജില്ലാ നഴ്‌സ് ശങ്കരന്‍ നന്ദിയും പറഞ്ഞു.
- Log in to post comments