Skip to main content

ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു

കണയന്നൂർ താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 രാവിലെ 10 ന് പത്തടിപ്പാലം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലാണ് ബാങ്കേഴ്സ് മീറ്റ്. കേന്ദ്ര ഗവൺമെന്റിന്റെ റാംപ് (റൈസിങ് ആൻഡ് അക്‌സെലിറേറ്റിംഗ് എം എസ് എം ഇ ) സ്കീമിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

വിവിധ ബാങ്ക് പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ സംരംഭകർക്കു പദ്ധതികൾ പരിചയപ്പെടുത്തുകയും , പുതിയ എം എസ് എം ഇ ലോൺ അപേക്ഷകൾ സ്വീകരിക്കുന്നതുമാണ് . പുതിയ സംരംഭകർക്ക് ഉദ്യം, കെ സ്വിഫ്റ്റ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ബാങ്കുകളുമായി നേരിട്ട് ചർച്ച നടത്താനുള്ള അവസരവും ലഭിക്കും. സംരംഭകർ, സ്റ്റാർട്ട് അപ് സംരംഭകർ, സ്വയം തൊഴിൽ മേഖലയിലുള്ള പ്രൊഫഷനലുകൾ, സംരംഭം വിപുലീകരിക്കാൻ താൽപ്പര്യമുള്ളവർ മുതലായവർക്കു പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്.

 

  താൽപ്പര്യമുള്ളവർ തൃപ്പൂണിത്തുറ/മരട് -9946924636, കൊച്ചിൻ കോർപറേഷൻ - 9400666903, മുളന്തുരുത്തി -9446577578, കളമശ്ശേരി- 9495635919, ഇടപ്പള്ളി/ തൃക്കാക്കര - 9188770590 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

date