Post Category
ദേശീയ ഗുണനിലവാര അംഗീകാരവുമായി ജില്ലയിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍
ജില്ലയിലെ മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് ദേശീയ അംഗീകാരം. കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള കതിരൂര്‍ ജനകീയ ആരോഗ്യ കേന്ദ്രം (94.97 ശതമാനം), കുണ്ടുചിറ ജനകീയ ആരോഗ്യ കേന്ദ്രം (94.87 ശതമാനം), പട്ടുവം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള
മുള്ളൂല്‍ ജനകീയ ആരോഗ്യ കേന്ദ്രം (90.45 ശതമാനം) എന്നീ സ്ഥാപനങ്ങള്‍ക്കാണ് പുതുതായി ദേശീയ അംഗീകാരം ലഭിച്ചത്.
ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ മെച്ചപ്പെട്ട ഭൗതിക സാഹചര്യം, ഉപകരണങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, മരുന്നുകള്‍, 10 തരം ലാബ് പരിശോധന എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം. ജില്ലയിലെ 33 സ്ഥാപനങ്ങള്‍ക്ക് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചു.
എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ എന്ന നിലയില്‍ വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.
date
- Log in to post comments