ചാലിയാറിൽ ജനഹൃദയങ്ങൾ കീഴടക്കി ചുരുളൻ വള്ളങ്ങളുടെ വേഗയാത്ര
പതിനായിരങ്ങളെ ആവേശത്തിന്റ കൊടുമുടിയില്‍ എത്തിച്ച് ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാമത് പതിപ്പിൻ്റെ അഞ്ചാമത് മത്സരം ഫറോക്ക് ചാലിയാർ പുഴയിൽ ഫിനിഷ് ചെയ്തു. അതിവേഗതയോടെ ചാലിയാറിനെ മുറിച്ചു മുന്നോട്ടു കുതിച്ച ചുരുളൻ വള്ളങ്ങളെ ആർപ്പ് വിളികളോടെയാണ് കാഴ്ചക്കാർ സ്വീകരിച്ചത്. ചാമ്പ്യൻസ് ബോട്ട് ലീഗ് കാണാനെത്തിയവരെ നേരിൽകണ്ടും വിശേഷം പറഞ്ഞും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മത്സര വേദിയിൽ നിറസാന്നിധ്യമായിരുന്നു
വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും മലബാർ മെഹന്തി കൊടുങ്ങല്ലൂർ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ്, ചെണ്ട മേളം, സൂഫി നൃത്തം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. സിനിമ കഥാപാത്രങ്ങളുടെ കാർട്ടൂൺ വേഷധാരികൾ മത്സരം കാണാനെത്തിയവർക്ക് ചിരി കാഴ്ചയായിരുന്നു. മത്സരത്തിന്റെ സുരക്ഷ സംവിധാനങ്ങള്‍ക്കായി അഗ്‌നിരക്ഷാ സേന, കോസ്റ്റ് ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് എന്നിവരുടെ പൂർണ സമയ സേവനവും ഉണ്ടായിരുന്നു.
മത്സരങ്ങൾ മത്സര വേദിക്കരികിലായി പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ പരിപാടിയുടെ ഭാഗമായുള്ള പോളിയോ ബൂത്തും തയ്യാറാക്കിയിരുന്നു.
- Log in to post comments