Post Category
മാവൂര്‍ സ്മാര്‍ട്ട് കൃഷിഭവന്‍ ഉദ്ഘാടനം ഇന്ന് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും
സ്മാര്‍ട്ട് കൃഷിഭവനായി ഉയര്‍ത്തിയ മാവൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഉദ്ഘാടനം ഇന്ന് (ഒക്‌ടോബര്‍ 14) വൈകീട്ട് മൂന്നിന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. പിടിഎ റഹീം എംഎല്‍എ അധ്യക്ഷനാകും. കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മുഖേന അനുവദിച്ച 22 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 8 ലക്ഷം രൂപയും വിനിയോഗിച്ചാണ് കൃഷിഭവന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.
date
- Log in to post comments