Post Category
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള
കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് ആര്‍.ഐ സെന്ററിന്റെ നേതൃത്വത്തില്‍ കോഴിക്കാട് ഗവ. വനിതാ ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ പി പി നിഖില്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഗവ. വനിത ഐ.ടി.ഐ പ്രിന്‍സിപ്പല്‍ കെ.പി ഷാജു അധ്യക്ഷനായി. എന്‍എസ്ടിഐ ജോയിന്റ് ഡയറക്ടര്‍ ഡി ശുഭശ്രീ, ട്രെയിനിങ് അസി. ഡയറക്ടര്‍ എല്‍ ആര്‍ രമേശ് ബാബു, കോഴിക്കോട് ഗവ. ഐ.ടി.ഐ വൈസ് പ്രിന്‍സിപ്പല്‍ എ.ജി സുധീര്‍, ഗവ. വനിത ഐ.ടി.ഐ വൈസ് പ്രിന്‍സിപ്പല്‍ കെ.പി മുഹമ്മദലി, കെ. മുഹമ്മദ് സഹീര്‍, ടി.എസ് ഹിത, എം സബീഹ് എന്നിവര്‍ സംസാരിച്ചു. 33 സ്ഥാപനങ്ങളും 224 ട്രെയിനികളും പങ്കെടുത്ത മേളയില്‍ 77 പേരെ ഷോട്ട്‌ലിസ്റ്റ് ചെയ്തു.
date
- Log in to post comments