Skip to main content

പള്‍സ് പോളിയോ: 13,933 കുട്ടികള്‍ക്ക് കൂടി തുള്ളിമരുന്ന് നല്‍കി

 

പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ രണ്ടാം ദിനമായ ഇന്നലെ (ഒക്ടോബര്‍ 13) 13,933 കുട്ടികള്‍ക്ക് കൂടി തുള്ളിമരുന്ന് നല്‍കി. ഇതര സംസ്ഥാന തൊഴിലാളികളുടെ 327 കുട്ടികള്‍ ഉള്‍പ്പെടെയാണിത്. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തിയും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ട്രാന്‍സിറ്റ് ബൂത്തുകള്‍ വഴിയും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയുമാണ് തുള്ളിമരുന്ന് നല്‍കിയത്. 
ഇതോടെ ജില്ലയില്‍ ആകെ പോളിയോ തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ എണ്ണം 1,92,390 ആയി. ജില്ലയില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള 2,06,363 കുട്ടികളാണുള്ളത്. ഇന്നുകൂടി ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കും.

date