Post Category
കുറ്റിമുല്ല പൂ കൃഷി പരിശീലന ക്ലാസ്
കൊയിലാണ്ടി നഗരസഭ നോര്‍ത്ത് സിഡിഎസ് കൃഷിവകുപ്പുമായി സഹകരിച്ച് കുറ്റിമുല്ല പൂ കൃഷി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സിഡിഎസ് ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജു മാസ്റ്റര്‍, എന്‍യുഎല്‍എം സിറ്റി മിഷന്‍ മാനേജര്‍ തുഷാര, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ, എന്‍യുഎല്‍എം കോഓഡിനേറ്റര്‍ മിനി എന്നിവര്‍ സംസാരിച്ചു. കൃഷി അസി. ഓഫീസര്‍ രജീഷ് ക്ലാസെടുത്തു.
date
- Log in to post comments