ചെമ്പിൽ വികസന സദസ് നടത്തി
കോട്ടയം: പ്രതിസന്ധികളിൽനിന്ന് വികസനം സാധ്യമാക്കിയ സർക്കാരാണ് കേരളത്തിലേതെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു. ചെമ്പ് ഗ്രാമ പഞ്ചായത്തിലെ വികസനസദസ് കാട്ടിക്കുന്ന് നാസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. വൈക്കം നിയോജക മണ്ഡലത്തിലടക്കം അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റം വരുത്തി. കാട്ടിക്കുന്ന് തുരുത്ത് പാലം യാഥാർത്ഥ്യമാക്കി. പഞ്ചായത്ത് പരിധിയിൽ 88 റോഡുകൾ നിർമിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ 2020- 25 വർഷത്തെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. അനൂപും സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് റിസോഴ്സ് പേഴ്സണും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. രമേശൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ആശ ബാബു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലത അനിൽ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അമൽരാജ്, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജസീലാ നവാസ്, എം.കെ. ശീമോൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിഷ വിജു, സുനിൽ മുണ്ടയ്ക്കൽ, കെ.വി. പ്രകാശൻ, രമണി മോഹൻദാസ്, ഉഷ പ്രസാദ്,ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.പി. ജയൻ, സി.ഡി.എസ്. ചെയർപേഴ്സൺ സുനിത അജിത്ത്, അസിസ്റ്റൻറ് സെക്രട്ടറി എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments