Skip to main content

വിയ്യൂർ ജയിലിൽ ഖാദി നെയ്ത്ത് യൂണിറ്റ് ആരംഭിച്ചു

ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് ഖാദി ബോർഡ് വിയ്യൂർ ജയിലിൽ ആരംഭിച്ച ഖാദി നെയ്ത്ത് യൂണിറ്റിൻ്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് നിർവഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മഞ്ജുള അരുണൻ മുഖ്യാതിഥിയായി. ഖാദി ബോർഡ് ഡയറക്ടർ കെ.വി. രാജേഷ് സ്വാഗതം പറഞ്ഞു. പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിയ്യൂർ സെൻട്രൽ പ്രിസൺ ജോയിൻറ് സൂപ്രണ്ട് നസീം എ. നന്ദി പറഞ്ഞു.

 

date