വികസനം ജനങ്ങളിലേക്ക് എത്തിക്കാൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞു: യു ആർ പ്രദീപ് എംഎൽഎ
മുള്ളൂർക്കര ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് യു.ആർ പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നാടിൻ്റെ വികസനത്തിൻ്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പഞ്ചായത്തുകൾക്ക് കഴിഞ്ഞതായും മുള്ളൂർക്കര റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കാൻ കഴിയുമെന്നും വന്യമൃഗ ശല്യം അടക്കമുള്ള വിഷയങ്ങളിൽ പഞ്ചായത്ത് ഉചിതമായ നടപടികൾ സ്വീകരിച്ചതായും യു.ആർ പ്രദീപ് എം.എൽ.എ പറഞ്ഞു.
വികസന സദസ്സിൻ്റെ ഭാഗമായി മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രദർശന മേള, വ്യവസായ വാണിജ്യ വകുപ്പ് ഹെൽപ്പ് ഡെസ്ക്, കെ സ്മാർട്ട് ക്ലിനിക്ക്, വിജ്ഞാനകേരളം തൊഴിൽമേള, മെഡിക്കൽ ക്യാമ്പ്, വിപണന മേള എന്നിങ്ങനെ വിവിധ തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. ആയുർവേദം, അലോപ്പതി മരുന്നുകൾ, കുടുംബശ്രീ എന്നിവയുടെ സ്റ്റാളുകൾ ശ്രദ്ധേയമായി. വികസന രേഖയുടെ പ്രകാശനം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി നഫീസ നിർവഹിച്ചു. സംസ്ഥാനതല പദ്ധതിയുടെ അവതരണം ബ്ലോക്ക് സെക്രട്ടറി അൻവറും പഞ്ചായത്ത്തല അവതരണം പഞ്ചായത്ത് സെക്രട്ടറി ഇവി സഫിയയും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ഗിരിജ അധ്യക്ഷയായ ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, സ്ഥിരം സമിതി അംഗങ്ങളായ ശശികല സുബ്രമണ്യൻ, പ്രതിഭ മനോജ്, ഷാദിയ അമീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ നസീബ, പഞ്ചായത്ത് അംഗങ്ങളായ കെ ബി ജയദാസ്,ഘനശ്രീ പി ജി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം എച്ച് അബ്ദുൾ സലാം, സി ഡി എസ് ചെയർ പേഴ്സൺ ഓമന രാമചന്ദ്രൻ, അസിസ്റ്റൻ്റ് സെക്രട്ടറി ആർ ബിന്ദു എന്നിവർ പങ്കെടുത്തു.
- Log in to post comments