സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2025 ജില്ലാതല സമ്മേളനവും സെമിനാറും സംഘടിപ്പിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല സമ്മേളനത്തിന്റെ ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
ടൗൺഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി . എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ സെമിനാറിൽ ‘പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം’ എന്ന വിഷയത്തിൽ അഡ്വ. സി ഉത്തര സംസാരിച്ചു. അന്തിക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ എം.ടി ദിജി പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പദ്ധതികളെ സംബന്ധിച്ച് അവബോധന ക്ലാസ് നൽകി. ഐ ടി ഐ ഡി സി എം ട്രേഡിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടിയ വരവൂർ ഐ ടി ഐ വിദ്യാർത്ഥി പി. വി അഭിജിത്തിനെ പട്ടിക ജാതി വികസന വകുപ്പ് ആദരിച്ചു. ആദരവിന്റെ ഭാഗമായ മെമന്റോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിജിത്തിന് സമ്മാനിച്ചു.
ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ സ്വാഗതവും അസി. ജില്ലാ പട്ടികജാതി വികസന ഓഫീസർ എ.പി സീന നന്ദിയും പറഞ്ഞു.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് അഡ്മിനിസ്ട്രേഷൻ തൃശ്ശൂർ റൂറൽ ടി. എസ് സിനോജ്, ജില്ലാപഞ്ചായത്തംഗം കെ. വി സജു, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗങ്ങളായ ബാബു ചിങ്ങാരത്ത്, കെ.വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments