Skip to main content

പ്രാദേശിക തൊഴിൽ മേള ഒരുക്കി തോളൂർ ഗ്രാമപഞ്ചായത്ത്

സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തോളൂർ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ പ്രാദേശിക തൊഴിൽ മേള സംഘടിപ്പിച്ചു.

പഞ്ചായത്ത്  പരിധിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകൾ അതതു പ്രദേശത്തുള്ള തൊഴിലന്വേഷകർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തുതല തൊഴിൽ മേള നടത്തിയത്.  

രാജീവ്‌ ഗാന്ധി സാംസ്‌കാരിക നിലയത്തിൽ നടന്ന തൊഴിൽ മേളയുടെ ഉദ്ഘാടനം തോളൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ നിർവഹിച്ചു. കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ  നളിനി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി  ബിന്ദു ഫ്രാൻസിസ് സ്വാഗതവും കമ്മ്യൂണിറ്റി അംബാസ്സിഡർ പ്രീത മനോജ്‌  നന്ദിയും പറഞ്ഞു. കെ ഡിസ്ക് സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് അരുൺ റോയ് പനക്കൽ സംസാരിച്ചു. കില റിസോഴ്സ് പേഴ്സൺ കുഞ്ഞു മുഹമ്മദ്‌ വിജ്ഞാന കേരളം പദ്ധതി വിശദീകരണം നടത്തി. തൊഴിൽ ദായകരായി എട്ട് കമ്പനികളുടെ പ്രതിനിധികൾ പങ്കെടുത്തു. 35 പേർ തൊഴിലന്വേഷകരായി ഇന്റർവ്യൂവിനു ഹാജരായി. 25 പേരെ വിവിധ കമ്പനികൾ ഷോർട്ലിസ്റ് ചെയ്തിട്ടുണ്ട്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശൽ യോജന ബ്ലോക്ക് കോ-ഓർഡിനേറ്റർ ഗീതു ആന്റണി, കില തീമാറ്റിക് എക്സ്പേർട്ട് നേഖ, പുഴയ്ക്കൽ ജോബ് സ്റ്റേഷൻ ഇൻ്റേൺ ഹരിപ്രിയ, വിജ്ഞാനകേരളം ഡി ആർ പി നീതു, പ്രേരക്മാരായ സുമ, വത്സല തുടങ്ങിയവർ തൊഴിൽ മേളയ്ക്ക് നേതൃത്വം നൽകി.

date