എളവള്ളി ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു
എളവള്ളി ഗ്രാമപഞ്ചായത്തില്‍ നടന്ന വികസന സദസ്സ് മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാരും ഗ്രാമപഞ്ചായത്തും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നടത്തിയ മുന്നേറ്റങ്ങളും വികസനവും ജനങ്ങളില്‍ എത്തിക്കുകയും ഭാവി വികസനത്തിനായുള്ള ആശയ സ്വരൂപീകരണവും സാധ്യമാക്കുകയാണ് വികസന സദസ്സിലൂടെ. എളവള്ളി ഗ്രാമപഞ്ചായത്തിനെ വികസന സദസ്സില്‍ അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം വിട്ടു നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങളുടെ എക്‌സിബിഷനും കെ സ്മാര്‍ട്ട് ക്ലിനിക്കും വികസന സദസ്സിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.ജി സുബിദാസ് സ്വാഗതവും കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീല മുരളി നന്ദിയും പറഞ്ഞു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീന ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ എന്‍.ബി ജയ, ടി.സി മോഹനന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബെന്നി ആന്റണി, ബ്ലോക്ക് മെമ്പര്‍മാരായ ചെറുപുഷ്പം ജോണി, ശില്‍പ ഷിജു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീബിത ഷാജി, ഷാലി ചന്ദ്രശേഖരന്‍, സനില്‍ കുന്നത്തുള്ളി, ജീന അശോകന്‍, പി.എം അബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് അലിയാസ് രാജന്‍, വികസന സദസ്സ് റിസോഴ്‌സ് പേഴ്‌സണ്‍ സി.എസ് രശ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments