Skip to main content

സ്‌പോട്ട് അഡ്മിഷന്‍

2025 -26 വര്‍ഷത്തില്‍ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്താ അവതരണം, ആങ്കറിങ്ങ്, പബ്ലിക് റിലേഷന്‍സ്, അഡ്വെര്‍ടൈസിംഗ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് എന്നിവയാണ് പാഠ്യവിഷയം. കെൽട്രോണിന്റെ    തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കേന്ദ്രങ്ങളില്‍ ഒഴിവുള്ള സീറ്റുകളിൽ ഡിഗ്രി / പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ടെത്തി പ്രവേശനം നേടാം. പഠന കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുന്നതോടൊപ്പം നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവയും ലഭിക്കും. . ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182

date