Skip to main content

പോഷകാഹാര സംരക്ഷണത്തിനായി മരടിൽ പോഷൺ മാ 2025 സംഘടിപ്പിച്ചു

ആരോഗ്യകരമായ ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മരട് നഗരസഭയും വനിതാ ശിശു വികസന വകുപ്പ് ഐ.സി.ഡി.എസ് കൊച്ചി അർബൺ-3യും സംയുക്തമായി 'പോഷൺ മാ 2025' സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നഗരസഭയിലെ അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനവും ഹെൽത്ത് സ്ക്രീനിങ്ങും സംഘടിപ്പിച്ചു.

 

നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് സമൂഹത്തിൽ ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

വൈസ് ചെയർപേഴ്സൺ അഡ്വ രശ്മി സനിൽ അധ്യക്ഷയായ ചടങ്ങിൽ എറണാകുളം ജില്ലാ സെൽ പ്രോഗ്രാം ഓഫീസർ സി സുധ മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷരായ ബേബി പോൾ, റിനി തോമസ്, ബിനോയ് ജോസഫ്, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ജയ ജോസഫ്, കെ വി സീമ, ഷീജ സാൻകുമാർ, മോളി ഡെന്നി , സി.ഡി.പി.ഒ. യു ജെ ശിൽപ, ഐ.സി ഡി.എസ് സൂപ്പർവൈസർ വി കെ ഫെമിത തുടങ്ങിയവർ സംസാരിച്ചു.

 

date