Post Category
കുമ്പളങ്ങി പഞ്ചായത്തിൽ കോൺവെന്റ് ബൈലൈൻ റോഡ് തുറന്നു
കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺവെന്റ് ബൈലൈൻ റോഡ് തുറന്നു.കെ ജെ മാക്സി എം എൽ എ ഉദ്ഘാടനം ചെയ്തു.ഹാർബർ എഞ്ചിനീയറിംഗ് ഫണ്ടിന്റെ 58 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.എം എൽ എ ഫണ്ടിൽ നിന്ന് 49.20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സെന്റ് ജോസഫ് കോൺവെന്റ് റോഡിന്റെ നിർമ്മാണോദ്ഘാടനവും എം എൽ എ നിർവഹിച്ചു.
ചടങ്ങിൽ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ആന്റണി, മെമ്പർമാരായ സജീവ് ആന്റണി ,അഡ്വ.മേരി ഹർഷ, ജിസിഡിഎ കൗൺസിൽ അംഗം പി.എ പീറ്റർ, വാർഡ് മെമ്പർ പി.ടി സുധീർ,സോണിയ ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments