Skip to main content

സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം; വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം  ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി  യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവഭാരത് രാജ്യമെമ്പാടും വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു.

ഒക്ടോബർ 31 മുതൽ നവംബർ 16 വരെ എല്ലാ ജില്ലകളിലും പദയാത്രകൾ -യൂണിറ്റി മാർച്ച് സംഘടിപ്പിക്കും ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സന്ദേശവുമായി സർദാർ പട്ടേലിന്റെ ചിന്തകൾ യുവ ഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് പദയാത്രകളുടെ ലക്ഷ്യം.

പദയാത്രയ്ക്ക് മുന്നോടിയായി റീൽ മത്സരം, ലേഖന മത്സരം, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. രജിസ്ട്രേഷൻ്റെയും എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ സർദാർ@150 യൂണിറ്റി മാർച്ച് എന്ന മൈഭാരത് പോർട്ടലിൽ ലഭ്യമാണ് (https://mybharat.gov.in/pages/unity_march).  നവംബർ 26 ന് സർദാർ വല്ലഭായി പട്ടേലിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ കാരംസദിൽ നിന്ന് കെവഡിയയിലെ ഏകതാ പ്രതിമ വരെ സംഘടിപ്പിക്കുന്ന ദേശീയ പദയാത്രയിൽ ഓരോ ജില്ലയിൽനിന്നും രണ്ട് പ്രതിനിധികൾ പങ്കെടുക്കാൻ അവസരം ലഭിക്കും.

date