Skip to main content

അസാപ് കേരളയുടെ ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് കേരള) സംഘടിപ്പിക്കുന്ന ഡ്രോൺ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റോടെ പരിശീലനം നൽകും. അഞ്ച് ദിവസം ദൈർഘ്യമുള്ള പരിശീലനത്തിൽ  ഡ്രോൺ ഓപ്പറേഷൻ, സുരക്ഷാനിയമങ്ങൾ, പരിപാലനം, എയർ മാപ്പിംഗ്, പ്രായോഗിക സെഷനുകൾ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടും. പ്ലസ് ടു പാസായ 18 വയസ്സിന് മുകളിലുള്ള ആർക്കും അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഫോട്ടോഗ്രാഫി, മീഡിയ, കാർഷികം, ദുരന്തനിവാരണ, സർവേയിങ് എന്നീ മേഖലകളിൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കാനാകും. അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, കാസർഗോഡ് , കഴകൂട്ടം എന്നീ സ്കിൽ പാർക്കുകളിൽ പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തിൽ  പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് https://forms.gle/WQ5mLDOzM9v2RpVu9 എന്ന ലിങ്ക് വഴി അപേക്ഷിക്കാം.

ഫോൺ: 9495999667, 9895967998.

date