Skip to main content

അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നാളെ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യും

 

അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനവും മുത്തിക്കുളം, ശിങ്കപ്പാറ ഉന്നതികളിലേക്കും തടിക്കുണ്ട്, കിണറ്റുക്കര, മുരുഗള ഉന്നതികളിലേക്കുമുള്ള സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ ഫ്‌ലാഗ് ഓഫും  നാളെ (സെപ്റ്റംബര്‍ 17ന്) രാവിലെ 9 30ന് അഗളി ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ- പൊതുവിതരണ, ഉപഭോക്തകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും. അഡ്വ. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എംപി മുഖ്യാതിഥിയാകും. സഞ്ചരിക്കുന്ന റേഷന്‍ കടയിലെ ആദ്യ വിതരണം അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ നിര്‍വഹിക്കും. പരിപാടിയില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍,  പി.രാമമൂര്‍ത്തി, ജ്യോതി അനില്‍കുമാര്‍, പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണര്‍ കെ. ഹിമ, റേഷനിങ് കണ്‍ട്രോളര്‍ ബി.ജ്യോതി കൃഷ്ണ വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date