Skip to main content

എരിമയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഇന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് എരിമയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് ( ഒക്ടോബര്‍ 16) വൈകീട്ട് മൂന്നിന്

നടക്കും. എരിമയൂര്‍ വേട്ടക്കരുമന്‍ ക്ഷേത്രം മൈതാനത്ത് നടക്കുന്ന പരിപാടി

ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്യും.

കെ.ഡി.പ്രസേനന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണന്‍ എം.പി മുഖ്യാതിഥിയാവും. പരിപാടിയോടനുബന്ധിച്ച് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഗ്രാമോത്സവത്തിനും തുടക്കമാകും.

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.

 

date