കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടുവായൂര്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ട് എംഎല്‍എ പ്രകാശനം ചെയ്തു. പരിപാടിയില്‍ ഹരിത കര്‍മ്മസേനാംഗങ്ങളെ ആദരിച്ചു.
കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ സുകുമാരന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ കെ. സുരേഷ് കുമാര്‍ സംസ്ഥാന സര്‍ക്കാറിന്റെ വികസന റിപ്പോര്‍ട്ടും, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. നാരായണന്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്.
നവക്കോട് റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആറുമുഖന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ശാന്തകുമാരി, ക്ഷേമകാര്യ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ പി എന്‍ ശബരീശന്‍, ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. മഞ്ജു, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.ശ്രീലേഖ, വിവിധ വാര്‍ഡ് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, കുടുംബശ്രീ, ഐ.സി.ഡി.എസ് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments