വാണിയംകുളം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച വികസന സദസ്സ് വാണിയംകുളം ഗ്രാമപഞ്ചായത്തില്‍ പി പി സുമോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ് സംഘടിപ്പിക്കുന്നത്.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം സി അബ്ദുള്‍ ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എന്‍ പി കോമള, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി സൂരജ് , വി.പി സിന്ധു, വി.സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി എ കെ വിനോദ് അവതരിപ്പിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ യു കെ സന്ദീപ് വീഡിയോ പ്രസന്റേഷന്‍ നടത്തി. പരിപാടിയില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുത്തു.
- Log in to post comments