Skip to main content

മുതലമട ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു

 

 

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി  സംഘടിപ്പിച്ച വികസന സദസ് മുതലമട ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ജാസ്മിന്‍ ഷെയ്ക്ക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്.

 

പോത്തംപാടം മുതലമട ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വിനേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ (പൊതുമരാമത്ത്)  ശാലിനികറുപ്പേഷ്,  കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സി. ജൈലാവുദ്ദീന്‍, മുതലമട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ബേബിസുധ,  മുതലമട ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍. രാധ മറ്റു മെമ്പറുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

date