ലെക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് ലെക്കിടി-പേരൂര്‍ ഗ്രാമപഞ്ചായത്തില്‍ പി.പി സുമോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെ പരിപാടിയില്‍ ആദരിച്ചു.
പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ് നടത്തുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് തലങ്ങളിലാണ് വികസന സദസുകള്‍ സംഘടിപ്പിക്കുന്നത്.
ലെക്കിടി യുണൈറ്റഡ് കണ്വെന്ഷന് സെന്ററില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ് മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം ഉണ്ണികൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എ നസ്റിന്, ജില്ലാ പഞ്ചായത്ത് അംഗം പ്രീത മോഹന്‍ദാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി വിജയകുമാര്‍, കെ ഹരി, കുമാരിദേവി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് സജിത്ത് എന്നിവര്‍ സംസാരിച്ചു. മറ്റു ജനപ്രതിനിധികള്‍, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments