മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്സ് ഇന്ന്
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ്സ് മുണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ഒക്ടോബര്‍ 16). മുണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് എ പ്രഭാകരന്‍ എം എല്‍.എ ഉദ്ഘാടനം ചെയ്യും. മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത അധ്യക്ഷയാകും.
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. മന്ത്രിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും പൊതുജനങ്ങളും ഒക്ടോബര്‍ 22 വരെ നടക്കുന്ന സദസുകളില്‍ പങ്കാളികളാകും.
- Log in to post comments