Skip to main content

ടെൻഡർ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ ആയുർ സാന്ത്വനം പദ്ധതിയിലേയ്ക്ക് ജില്ലയിലെ 5 യൂണിറ്റുകളിലേയ്ക്കും എഗ്രിമെന്റ് വച്ച് ഒരു വർഷ കാലയളവിലേയ്ക്ക് 5 (Maruthi Omni Van / Maruthi Eeco Type) വാഹനം 30,000 രൂപയിൽ കവിയാതെ പ്രതിമാസ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും മത്സര സ്വഭാവമുളള മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 ഉച്ചയ്ക്ക് 12.30 വരെ. ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട വിലാസം: ജില്ലാ മെഡിക്കൽ ഓഫീസർജില്ലാ മെഡിക്കൽ ഓഫീസ്ഭാരതീയ ചികിത്സാ വകുപ്പ്ആരോഗ്യഭവൻതിരുവനന്തപുരം-1 കൂടുതൽ വിവരങ്ങൾക്ക്: 0471-2320988.

പി.എൻ.എക്സ് 5167/2025

date