Post Category
നിയമസഭാ നടപടിക്രമം: ജേർണലിസം വിദ്യാർത്ഥികൾക്ക് ദ്വിദിന പരിശീലനം
കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന ജേണലിസം പോസ്റ്റ് ഗ്രാഷൻ വിദ്യാർഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടി ഒക്ടോബറിൽ ആരംഭിക്കും. നിയമസഭയുടെ നടപടിക്രമം, നിയമസഭാ സമിതികൾ എന്നിവ സംബന്ധിച്ച് ജേണലിസം വിദ്യാർഥികൾക്ക് അവബോധം നൽകുന്നതിനും നിയമസഭാ റിപ്പോർട്ടിംഗ് ഫലപ്രദമായി ജനങ്ങളിലേക്കെത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിശീല പരിപാടി സംഘടിപ്പിക്കുന്നത്. ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ/ പി.ജി. ഡിപ്ലോമ വിദ്യാർഥികൾക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനായി klamps-a@niyamasabha.nic.in ൽ അപേക്ഷിക്കാം. രജിസ്‌ട്രേഷൻ ഫീസ് ഇല്ല. കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org. ഫോൺ: 0471-2512585, 0471-2512375.
പി.എൻ.എക്സ് 5168/2025
date
- Log in to post comments