റിവര്‍ ടൂറിസം: ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്‍ യോഗം നാളെ
റിവര്‍ ടൂറിസവുമായി ബന്ധപ്പെട്ട് ജില്ലയില്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മീഷന്‍ നടത്തുന്ന യോഗം നാളെ (ഒക്ടോബര്‍ 18) വൈകീട്ട് മൂന്നു മണിക്ക് പാലക്കാട് കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും. താനൂര്‍ തൂവല്‍ തീരം ബീച്ചില്‍ 2023ലുണ്ടായ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ ജില്ലയിലും സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് യോഗം. വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള ഉള്‍നാടന്‍ ജലഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, വിനോദസഞ്ചാരത്തിനും ഗതാഗതത്തിനുമായി ജലഗതാഗതം ഉപയോഗിക്കുന്നവര്‍, വിഷയത്തില്‍ പ്രഗല്‍ഭരായ വ്യക്തികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമ്മീഷന്‍ നേരില്‍ കേള്‍ക്കും.
- Log in to post comments