അസാപ് നാരിചക്ര കോഴ്‌സിലേക്കു അപേക്ഷിക്കാം
്അസാപ് കേരള, ഇറാം ടെക്നോളജീസുമായി ചേര്‍ന്ന് നടത്തുന്ന നാരീചക്ര കോഴ്സിലേക്ക് അപേക്ഷിക്കാം.
അസാപ് കുന്നംകുളം സ്‌കില്‍ പാര്‍ക്കില്‍ രണ്ട് മാസമായിരിക്കും പരിശീലനം. ഓണ്‍-ദി-ജോബ് ട്രെയിനിങും ഉള്‍പ്പെടുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന വനിതകള്‍ക്ക് കസ്റ്റമര്‍ സര്‍വീസ് അഡൈ്വസര്‍ അല്ലെങ്കില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്സിക്യൂട്ടീവ് ആയി നിയമനം ലഭിക്കും.18 നും 35 നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളായ സ്ത്രീകള്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ് ആയും, അതേ പ്രായപരിധിയില്‍ തന്നെയുള്ള മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഓട്ടോമൊബൈല്‍ മേഖലയില്‍ ഡിപ്ലോമയുള്ളവര്‍ക്ക് സര്‍വീസ് അഡൈ്വസറായും ജോലി നേടാന്‍ അവസരം ലഭിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ചുവടെ നല്‍കിയിട്ടുള്ള ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. https://forms.gle/JA1eAj6zPpfQWK6i6 ഫോണ്‍: 9495999667, 9895967998.
- Log in to post comments