ലൈബ്രറി കൗണ്‍സില്‍ ജില്ലാതല അഖിലകേരള വായനമത്സര വിജയികള്‍
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല വായനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, 16നും- 25നും ഇടയില്‍ പ്രായമുള്ളവര്‍, 26 ന് മുകളിലുള്ളവര്‍ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും, മുതിര്‍ന്നവരുടെ വിഭാഗത്തില്‍ ആദ്യ സ്ഥാനക്കാര്‍ക്കും ഡിസംബര്‍ 27,28,29 തീയതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എന്‍.എസ്. ദേവിക (ജി.എച്ച്.എസ്.എസ്. പെരുവള്ളൂര്‍), പി. ആയിഷ ഹനാന്‍ (എം.ഇ.എസ്.എച്ച്.എസ്.എസ്. മമ്പാട്), സൗഭാഗ് അഹസ് (ജി.എച്ച്.എസ്.എസ്.പുറത്തൂര്‍) എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
വിഭാഗം 1 (16 -25)ല്‍ എന്‍.പി. അപര്‍ണ്ണ (പൊതുജന വായനശാല. മക്കരപ്പറമ്പ്), കെ.എസ്. ദേവിക (പ്രതിഭ ലൈബ്രറി ചെമ്മാട്)ഹിബ നസ്‌റിന്‍ (ചേക്കിലമാട് സാംസ്‌കാരിക സമിതി ലൈബ്രറി ആന്റ് റീഡിംഗ് റൂം. പറപ്പൂര്‍ )എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
വിഭാഗം 2- 26-ന് മുകളില്‍-എ. സുജിത (മഞ്ചേരി പബ്ലിക് ലൈബ്രറി), കെ.എസ്. പ്രിന്‍സ് (കക്കാട് ലൈബ്രറി ആന്റ് റീഡിംഗ് റൂം. കക്കാട്), പി.വി. ഗോപിക. (യുവജന വായനശാല ആന്റ് ഗ്രന്ഥാലയം,പുളിക്കല്‍ ) എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി.
- Log in to post comments