Skip to main content

അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനാചരണം നടത്തി

കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സാക്ഷരതാ മിഷന്റെയും സംയുക് താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനാചരണം നടത്തി.  കോട്ടപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെയും വൈറ്റ് കെയിന്‍ വിതരണത്തിന്റെയും ഉദ്ഘാടനം നഗരസഭ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മറിയുമ്മ ശരീഫ് നിര്‍വ്വഹിച്ചു. കെ.എഫ്.ബി സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ഇ.വി. ഈസക്കോയ അദ്ധ്യക്ഷത വഹിച്ചു.
കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച വൈറ്റ് കെയിന്‍ റാലി എ.ഡി.എം എന്‍.എം. മെഹറലി ഫ്‌ളാഗ് ഓഫ് ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, കെ.എഫ്.ബി അധ്യാപക ഫോറം പ്രസിഡന്റ് എം. സുധീര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, കെ.എഫ്.ബി ഭാരവാഹികളായ വി. ഫൈസല്‍, എം.എ. നൗഷാദ്, സി. ചേക്കുട്ടി, പി. ശരീഫ്, ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ് സ്റ്റാഫ് കെ. മൊയ്തീന്‍കുട്ടി, പരപ്പനങ്ങാടി നഗരസഭയിലെ സാക്ഷരതാ പ്രേരക് എ. സുബ്രഹ്‌മണ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

date