എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നാളെ തറക്കല്ലിടും . നിര്‍മ്മാണം 5.75 കോടി രൂപ ചെലവില്‍
അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എടവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഹെല്‍ത്ത് ഗ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി 5.75 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. നാളെ (വ്യാഴം) വൈകുന്നേരം 5.30ന് ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങില്‍. പി.കെ. ബഷീര്‍ എംഎല്‍.എ അധ്യക്ഷത വഹിക്കും. പ്രിയങ്ക ഗാന്ധി എം.പി. മുഖ്യാതിഥിയാവും. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആര്‍ രേണുക മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുക്കിയ ഷംസു സ്വാഗതം പറയുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അസ്ലം മാസ്റ്റര്‍, സ്ഥിരം സമിതി അംഗങ്ങളായ കെ.സി. ഗഫൂര്‍ ഹാജി, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ റൈഹാനത്ത് കുറുമാടന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനീറ സമദ്, ഹരിദാസ് പുല്‍പ്പറ്റ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എ. ഷിബുലാല്‍, ബ്ലോക്ക് ബിഡിഒ കെ.എസ. ഷാജു, എടവണ്ണ ബിഎച്ച്എസ്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments