Skip to main content

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ജില്ലാതല സമ്മേളനവും സെമിനാറും നടന്നു

പട്ടികജാതി, പട്ടികകവര്‍ഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല സമ്മേളനവും അതിക്രമം തടയല്‍ നിയമം സെമിനാറും ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്നു. പരിപാടി മലപ്പുറം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.പി. ഷാജി അധ്യക്ഷത വഹിച്ചു.

സാമൂഹിക ഐക്യം, ദേശീയോദ്ഗ്രഥനം എന്നിവയെക്കുറിച്ചുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക, വിവിധ സമുദായങ്ങള്‍ക്കിടയില്‍ സാഹോദര്യവും സ്നേഹവും വളര്‍ത്തുക, സമൂഹത്തില്‍ സഹിഷ്ണുതയും പരസ്പര ധാരണയും വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

അബ്ദുല്‍ സത്താര്‍ തളപ്പില്‍ (എസ്സി/എസ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രത്യേക കോടതി മഞ്ചേരി), നവീന്‍ (സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എസ്.ഡി .പി.ഒ തിരൂര്‍) എന്നിവര്‍ ''അതിക്രമം തടയല്‍ നിയമം''വിഷയമാക്കി സെമിനാറുകളും അവതരിപ്പിച്ചു. ജോണ്‍ മാത്യു (എഡിഡി ഓ), സംസ്ഥാന പട്ടിക ജാതി ഉപദേശക സമിതി മെമ്പര്‍ ടി. ലക്ഷ്മണന്‍, ഫെബിനോസ് എന്നിവരും സംസാരിച്ചു.

date