Skip to main content

ദുരന്ത ലഘൂകരണ നിധി: ശില്പശാല സംഘടിപ്പിച്ചു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ദുരന്ത ലഘൂകരണ നിധിയെക്കുറിച്ച് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലയില്‍ ദുരന്തസാധ്യതകള്‍ ലഘൂകരിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കാനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും സംഘടിപ്പിച്ച ശില്പശാല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ സ്വാതി ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു.

ശില്പശാലയുടെ പ്രധാന വിഷയമായ സംസ്ഥാനം ദുരന്ത ലഘൂകരണ നിധിയുടെ പ്രത്യേകതകളും ഉപയോഗങ്ങളും എന്നതിനെക്കുറിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ടി.എസ്. ആദിത്യ മുഖ്യ അവതരണം നടത്തി. ദുരന്തനിവാരണ പ്ലാന്‍ കോഡിനേറ്റര്‍ സി.പി. അഫ്ര സ്വാഗതം ആശംസിച്ചു. ദുരന്ത പ്രതിരോധവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളെ ആസ്പദമാക്കി വകുപ്പുതല ചര്‍ച്ചയും നടന്നു. മൈനിങ് ആന്റ് ജിയോളജി, മേജര്‍ ഇറിഗേഷന്‍, മണ്ണ് സംരക്ഷണം,ഹൈഡ്രോജിയോളജി ഉള്‍പ്പെടെയുള്ള ഇരുപതോളം വകുപ്പ് പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു. ദുരന്തനിവാരണ പ്ലാന്‍ കോഡിനേറ്റര്‍ സി.പി. അഫ്ര സ്വാഗതം ആശംസിച്ചു. നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് കര്‍മപദ്ധതിയുടെ റിപ്പോര്‍ട്ടുകള്‍ സെഷനില്‍ അവതരിപ്പിച്ചു

date