Post Category
വൈറ്റ് കെയിന്‍ ദിനാചരണം
കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലെന്‍ഡ് ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സാക്ഷരതാമിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വൈറ്റ് കെയിന്‍ ദിനാചരണം നടത്തും. നാളെ (ഒക്ടോബര്‍ 15ന് ) രാവിലെ 10ന് കോട്ടപ്പടി ഗവ. ആശുപത്രി പരിസരത്ത് നിന്ന് ആരംഭിക്കുന്ന വൈറ്റ് കെയിന്‍ റാലി മുന്‍സിപ്പല്‍ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന വൈറ്റ് കെയിന്‍ ദിനാചരണം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി വൈറ്റ് കെയിന്‍ (വെള്ള വടി) വിതരണവും നടക്കും.
date
- Log in to post comments