Skip to main content

പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വികസന സദസ് ഇന്ന്

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി  സംഘടിപ്പിക്കുന്ന വികസന സദസ് പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ഒക്ടോബര്‍ 18 ) രാവിലെ 10ന് നടക്കും.  എ. പ്രഭാകരൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ വികസന നേട്ടങ്ങളുടെ പുസ്തക പ്രകാശനം നിർവഹിക്കും. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കും.  കഞ്ചിക്കോട് ഇ.കെ നായനാർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പ്രസീത അധ്യക്ഷത വഹിക്കും. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.

 

 

 

date